ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2024 ജൂലൈ 2-ന് വൈകീട്ടാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2024 ജൂലൈ 7-ന് ശമ്പളത്തോട് കൂടിയുള്ള അവധിയായിരിക്കും.