ഹിജ്‌റ പുതുവർഷം: യു എ ഇയിലെ സ്വകാര്യ മേഖലയിൽ ജൂലൈ 30-ന് അവധി

GCC News

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2022 ജൂലൈ 30, ശനിയാഴ്ച രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. 2022 ജൂലൈ 24-നാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതോടെ യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജൂലൈ 30-ന് ശമ്പളത്തോട് കൂടിയ അവധിയായിരിക്കും.

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2022 ജൂലൈ 31, ഞായറാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ നേരത്തെ അറിയിച്ചിരുന്നു.