രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 1 മുതൽ മൂന്ന് ദിവസം അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു. നവംബർ 24-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ പൊതുമേഖലയിൽ 2021 ഡിസംബർ 1, ബുധനാഴ്ച്ച മുതൽ ഡിസംബർ 3, വെള്ളിയാഴ്ച്ച വരെ അവധിയായിരിക്കും. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായവ ഈ കാലയളവിൽ പ്രവർത്തിക്കുന്നതല്ല.