യു എ എയിൽ കൊറോണാ വൈറസ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. 67 വയസ്സുള്ള ഒരു ഏഷ്യൻ വംശജന്റെ മരണമാണ് മാർച്ച് 31, ചൊവ്വാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 31 ഇന്ത്യക്കാരുൾപ്പടെ ഇന്ന് പുതുതായി 53 പേർക്ക് കൂടി യു എ ഇയിൽ കൊറോണാ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ രാജ്യത്ത് നിന്ന് ആകെ 664 COVID-19 കേസുകളും 6 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് മരണമടഞ്ഞ വ്യക്തിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളും, പ്രമേഹവും ഉണ്ടായിരുന്നതായും, ഇവ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.