യു എ ഇ: പൊതു മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

UAE

യു എ ഇയിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങൾ പൊതു മേഖലയിൽ ഈദ് അവധി ദിനങ്ങളായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു. 2021-ൽ റമദാൻ 29 മെയ് 11, ചൊവ്വാഴ്ച്ചയാണ് വരുന്നത്.

മെയ് 4-നാണ് FAHR ഈ അറിയിപ്പ് നൽകിയത്. കൃത്യമായ തീയ്യതികൾ മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ചായിരിക്കും കണക്കാക്കുന്നതെങ്കിലും ശവ്വാൽ 3 എന്നത് മെയ് 15, ശനിയാഴ്ച്ചയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.