രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2023 ഡിസംബർ 2 മുതൽ സർക്കാർ മേഖലയിൽ അവധി നൽകാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. 2023 നവംബർ 23-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, 2023 ഡിസംബർ 2, ശനിയാഴ്ച്ച മുതൽ 2023 ഡിസംബർ 4, തിങ്കളാഴ്ച്ച വരെ രാജ്യത്തെ സർക്കാർ മേഖലയിൽ നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധിദിനങ്ങളായിരിക്കും.
അവധിയ്ക്ക് ശേഷം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം 2023 ഡിസംബർ 5, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതാണ്.