COVID-19: യു എ ഇയിൽ 3 മരണം; 412 പേർക്ക് കൂടി രോഗബാധ

GCC News

യു എ ഇയിൽ 412 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 14, ചൊവ്വാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ COVID-19 ബാധിച്ചവരുടെ എണ്ണം 4933 ആയി. 81 പേർ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 933 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 3 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 3 ഏഷ്യൻ വംശജരാണ് മരിച്ചത്. ഇതോടെ യു എ ഇയിൽ COVID-19 ബാധിച്ച് മരിച്ചവരുടെ സംഖ്യ 28 ആയി.