യു എ ഇ: 45 പേർക്ക് കൂടി COVID-19; 3 പേർ ആരോഗ്യം വീണ്ടെടുത്തു

GCC News

45 പേർക്ക് കൂടി യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി മാർച്ച് 23, തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് 198 പേർക്ക് ഇതുവരെ COVID-19 കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നശേഷം ക്വാറന്റൈനിലായിരുന്നു. എന്നാൽ ഈ നിർദ്ദേശം പാലിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കടക്കം 17 പേർക്കാണ് രോഗം ബാധിച്ചത്.

യു എ ഇയിൽ രോഗം ബാധിച്ച് ചികിത്സയിലിരുന്ന 3 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 41 ആയി.