യു എ ഇ: COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതായി NCEMA

UAE

COVID-19 വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ രാജ്യത്തെ രോഗബാധിതരിൽ കണ്ടെത്തിയതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ജൂൺ 27-ന് നടന്ന പത്രസമ്മേളനത്തിൽ യു എ ഇ ആരോഗ്യ രംഗത്തെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹൊസാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ രാജ്യത്ത് രോഗബാധ പ്രകടമാകുന്നവരിൽ COVID-19 വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ കണ്ടെത്തിയതായും, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേരിൽ കണ്ടെത്തുന്ന പരിവർത്തനം സംഭവിച്ച COVID-19 വൈറസ് വകഭേദങ്ങളാണിവയെന്നും അവർ അറിയിച്ചു. COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നവരിൽ രോഗബാധയേൽക്കാനുള്ള സാധ്യത വളരെ കുറവാണെന്നും, ഇത്തരക്കാർ രോഗബാധിതരാകുന്ന സാഹചര്യത്തിൽ രോഗബാധയുടെ തീവ്രത താരതമ്യേനെ കുറവാണെന്നും അവർ കൂട്ടിച്ചേർത്തു.

വാക്സിൻ രോഗബാധയെ പൂർണ്ണമായും തടയുന്നില്ലെങ്കിലും, ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കുന്നത് തടയുന്നതിന് വാക്സിനിനുകൾ ഫലപ്രദമാണെന്ന് അവർ ചൂണ്ടിക്കാട്ടി.