യു എ ഇ: 600-ൽ പരം സൈബർ ആക്രമണങ്ങളെ ചെറുത്തതായി സൈബർ സെക്യൂരിറ്റി കൗൺസിൽ

GCC News

രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകൾക്കെതിരായ 600-ൽ പരം സൈബർ ആക്രമണങ്ങളെ ചെറുത്തതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇയിലെ തന്ത്രപ്രധാനമേഖലകളെ ലക്ഷ്യമിടുന്നതായിരുന്നു ഈ ആക്രമണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. യു എ ഇയിലെ സർക്കാർ, സ്വകാര്യ വകുപ്പുകളെ ലക്ഷ്യമിടുന്ന 634 സൈബർ ആക്രമണശ്രമങ്ങളെയാണ് ഏറ്റവും മികച്ച രീതിയിൽ സൈബർ സെക്യൂരിറ്റി കൗൺസിൽ പ്രതിരോധിച്ചത്.

യു എ ഇയിലെ തന്ത്രപ്രധാനമേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ സൈബർ ആക്രമണങ്ങൾ.