Emirates offers voluntary leave for employees

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ മെയ് 14 വരെ തുടരും

featured GCC News

2021 ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ പത്ത് ദിവസത്തെ വിലക്കുകൾ മെയ് 14 വരെ തുടരാൻ തീരുമാനിച്ചതായി എമിറേറ്റ്സ് എയർലൈൻ ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിലൂടെ വ്യക്തമാക്കി. ഇതേ കാര്യം എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ ഉപഭോക്താക്കളുടെ സംശയങ്ങൾക്കുള്ള മറുപടിയായി ട്വിറ്ററിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 29-ന് രാത്രിയാണ് എമിറേറ്റ്സ് സപ്പോർട്ട് ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് എമിറേറ്റ്സ് എയർലൈൻ ഏപ്രിൽ 29-ന് ട്രാവൽ ഏജൻസികൾക്ക് നൽകിയ വിജ്ഞാപനം ഔദ്യോഗികമാണെന്നും, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 മെയ് 14 വരെ തുടരുമെന്നുമാണ് എമിറേറ്റ്സ് സപ്പോർട്ട് ട്വിറ്ററിലൂടെ മറുപടി നൽകിയിട്ടുള്ളത്.

https://www.emirates.com/in/english/help/travel-updates/#4370 എന്ന വിലാസത്തിൽ എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള യാത്രാ നിർദ്ദേശങ്ങളിലും ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. “ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് 2021 ഏപ്രിൽ 24 മുതൽ 2021 മെയ് 14 വരെ യു എ ഇവിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യ സന്ദർശിച്ചവർക്കും, ഇന്ത്യയിലൂടെ ട്രാൻസിറ്റ് യാത്രികരായെത്തുന്നവർക്കും ഈ വിലക്ക് ബാധകമാണ്.”, എമിറേറ്റ്സ് എയർലൈൻ വെബ്സൈറ്റിലെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇത് സംബന്ധിച്ച് യു എ ഇ അധികൃതർ ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ നൽകിയിട്ടില്ല.