യു എ ഇ: അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കമ്പനികളുടെ സമയപരിധി ജൂലൈ 7 വരെ നീട്ടിയതായി MoHRE

featured GCC News

അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളുടെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി 2023 ജൂലൈ 7 വരെ നീട്ടിയതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 2023 ജൂൺ 13-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നേരത്തെ സ്വദേശിവത്കരണത്തിന്റെ തോത് സംബന്ധിച്ച ഈ അർദ്ധ വാർഷിക ലക്ഷ്യം കൈവരിക്കുന്നതിന് 2023 ജൂൺ 30 ആയിരുന്നു MoHRE അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ജൂണിലെ നാലാം ആഴ്ചയിൽ വരുന്ന ഈദ് അൽ അദ്ഹ അവധിദിനങ്ങൾ കണക്കിലെടുത്താണ് ഇപ്പോൾ ഈ തീയതി 2023 ജൂലൈ 7 വരെ നീട്ടിനൽകിയതെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.

1% അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യമായ 1 ശതമാനം കൈവരിക്കാത്ത കമ്പനികൾക്ക് 2023 ജൂലൈ 8 മുതൽ ഇത്തരം കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ എമിറാറ്റിക്കും 42,000 ദിർഹം വെച്ച് പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

WAM