ബഹ്‌റൈൻ: വിദേശകാര്യ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

GCC News

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുൽലത്തീഫ് ബിൻ റാഷിദ് അൽ സയാനി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. 2023 ജൂൺ 15-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറായുള്ള ഉദ്യോഗകാലാവധി അവസാനിക്കുന്നതിന്റെ ഭാഗമായാണ് പിയുഷ് ശ്രീവാസ്തവ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതല നിർവഹിച്ചിരുന്ന കാലയളവിലെ അദ്ദേഹത്തിന്റെ സേവനങ്ങളെ അൽ സയാനി പ്രശംസിച്ചു.

Cover Image: Bahrain News Agency.