യു എ ഇ: രാജ്യത്തെ ആശുപത്രികളിൽ താത്കാലികമായി നിർത്തലാക്കിയിരുന്ന ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ തീരുമാനം

GCC News

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ താത്കാലികമായി നിർത്തലാക്കിയിരുന്ന ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി നിർത്തലാക്കിയിരുന്ന ശസ്ത്രക്രിയകളാണ് ഇപ്പോൾ പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

മാർച്ച് 14, ഞായറാഴ്ച്ച മുതലാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രിയകളും, ക്ഷേമചികിത്സകളും പുനരാരംഭിക്കുന്നത്. ഇതിൽ കോസ്മെറ്റിക് സർജറി, ഡെന്റൽ സർജറി, ഫിസിയോതെറാപ്പി തുടങ്ങിയവ ഉൾപ്പെടുന്നു. താഴെ പറയുന്ന ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇത്തരം ചികിത്സകൾ പുനരാരംഭിക്കാൻ ആരോഗ്യ മന്ത്രാലയം ആശുപത്രികൾക്ക് അനുമതി നൽകിയിട്ടുള്ളത്.

  • പരമാവധി പ്രവർത്തനശേഷിയുടെ 30 ശതമാനം പേർക്ക് മാത്രം സേവനങ്ങൾ എന്ന രീതി തുടരും.
  • രോഗികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധം.
  • മുഴുവൻ പേരുടെയും ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്. മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും PCR ടെസ്റ്റ് നിർബന്ധം.
  • രോഗികളുടെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ സമൂഹ അകലം ഓർമ്മപ്പെടുത്തുന്ന അടയാളങ്ങൾ പതിക്കേണ്ടതാണ്.
  • ആൾത്തിരക്ക് ഒഴിവാക്കേണ്ടതാണ്.
  • രോഗികളോടൊപ്പം സന്ദർശകരായി കുട്ടികളെ അനുവദിക്കുന്നതല്ല.