ആണവ ഊർജ്ജ മേഖലയിൽ സാങ്കേതിക വിദ്യകൾ, അറിവുകൾ എന്നിവ കൈമാറുന്നതിനുള്ള ഒരു പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC), ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ (NPCIL) എന്നിവർ ധാരണയായി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട സപ്ലൈ ചെയിൻ ഡെവലപ്മെന്റ്, ഹ്യൂമൻ റിസോർസ് ഡവലപ്മെന്റ്, ന്യൂക്ലിയർ കൺസൾട്ടൻസി സേവനങ്ങൾ, ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനാണിത്.
ആണവ ഊർജ്ജ മേഖലയിൽ യു എ ഇയും, ഇന്ത്യയും തമ്മിൽ ഏർപ്പെടുന്ന ആദ്യത്തെ ഇത്തരം കരാറാണിത്. ഊർജ്ജോത്പാദന മേഖലയിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇയും, ഇന്ത്യയും നടത്തുന്ന ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതും, ഇരുരാജ്യങ്ങൾക്കിടയിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതുമാണ് ഈ കരാർ.
ENEC മാനേജിങ് ഡയറക്ടറും, സി ഇ ഓയുമായ മുഹമ്മദ് അൽ ഹമ്മാദി, NPCIL ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഭുവൻ ചന്ദ്ര പതക് എന്നിവരാണ് ഈ കരാറിൽ ഡൽഹിയിൽ വെച്ച് ഒപ്പ് വെച്ചത്.
WAM