രാജ്യത്തേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ‘ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ്’ പ്രചാരണ പരിപാടിയ്ക്ക് യു എ ഇ തുടക്കമിട്ടു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകത്തെ ഏറ്റവും മികച്ച നൂതനമായ ആശയങ്ങൾ പ്രവർത്തികമാക്കുന്നവർ, പ്രതിഭകൾ, വ്യവസായ സംഘാടകർ തുടങ്ങിയവരെ യു എ ഇയിലേക്ക് ക്ഷണിക്കുന്നതിനായാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. യു എ ഇയിലെ മികച്ച വാണിജ്യ സാഹചര്യങ്ങൾ അടുത്തറിയുന്നതിന് ഈ പ്രചാരണ പരിപാടി ഇവർക്ക് അവസരമൊരുക്കുന്നു.
മ്യൂനിച്, പാരീസ്, കാൻസ്, ലണ്ടൻ, സൂറിക്, ജനീവ, ന്യൂ യോർക്ക് തുടങ്ങിയ ആഗോളതലത്തിലെ പ്രധാന നഗരങ്ങളിലാണ് ഈ പ്രചാരണ പരിപാടി നടത്തുന്നത്. ഇംഗ്ലീഷ് അഭിനേതാവായ ഇദ്രിസ് എൽബയാണ് ഈ പ്രചാരണപരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്.
WAM