യു എ ഇ: തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തി

featured GCC News

രാജ്യത്ത് തൊഴിൽപരമായ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി നൽകിയിട്ടുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. ഇത്തരം പരാതികൾ അറിയിക്കുന്നതിനായുള്ള പുതിയ ടോൾ ഫ്രീ നമ്പർ പ്രവർത്തനമാരംഭിച്ചതായി MOHRE അറിയിച്ചിട്ടുണ്ട്.

യു എ ഇയിലെ തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും ഇത്തരം പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി 80084 എന്ന പുതിയ ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് കൊണ്ട് ലേബർ ക്ലെയിംസ് ആൻഡ് ആഡ്വൈസറി കാൾസെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നിയമോപദേശങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇത്തരം ആവശ്യങ്ങൾക്കായി നേരത്തെ നിലവിലുണ്ടായിരുന്ന 046659999 എന്ന നമ്പറിലൂടെയുള്ള സേവനങ്ങൾ 2023 ഒക്ടോബർ 12 മുതൽ നിർത്തലാക്കിയതായും MOHRE അറിയിച്ചിട്ടുണ്ട്.

Cover Image: Pixabay.