യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ ക്രിസ്മസ് ആശംസകൾ നേർന്നു

UAE

ലോകത്ത് ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ആശംസകൾ നേർന്നു.

“യു എ ഇയിലും, ലോകത്തെ മറ്റു രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും ഹൃദയം തുറന്ന ആശംസകൾ നേരുന്നു. നിങ്ങൾക്കും, നിങ്ങളുടെ കുടുംബത്തിനും ക്രിസ്മസ് വേള ശാന്തിയുടെയും, സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും മുഹൂർത്തങ്ങൾ സമ്മാനിക്കട്ടെ.”, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

“ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും സന്തോഷമുളള ഒരു ക്രിസ്മസ് ആശംസിക്കുന്നു. ഈ ക്രിസ്മസ് കാലം മനുഷ്യകുലത്തിന് സന്മനസും, കാരുണ്യവും, സ്നേഹവും നൽകട്ടെ.”, H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Cover Image: A file photo of Christmas at Expo 2020. Source: WAM.