ഷാർജ: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

UAE

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ഷാർജ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് അറിയിപ്പ് നൽകി. 2022 ഏപ്രിൽ 21-ന് രാത്രി ഷാർജ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഷാർജയിലെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ 2022 ഏപ്രിൽ 30, ശനിയാഴ്‌ച മുതൽ മെയ് 5, വ്യാഴാഴ്‌ച വരെയായിരിക്കും. ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ മെയ് 9, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

യു എ ഇയിലെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഏപ്രിൽ 21-ന് അറിയിപ്പ് പുറത്തിറക്കിയിരുന്നു.