യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ പുതുവത്സര ആശംസകൾ നേർന്നു

UAE

2023-നെ സ്വാഗതം ചെയ്ത് കൊണ്ട് ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യർക്കും യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ആശംസകൾ നേർന്നു.

“പുതുവർഷത്തെ വരവേൽക്കുന്ന ഈ അവസരത്തിൽ, ഞങ്ങൾ ഒരു രാജ്യം എന്ന നിലയിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഒത്ത് ചേർന്ന് കൊണ്ട് കൂടുതൽ മികച്ച ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഈ അവസരത്തിൽ ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. പുതിയ വർഷം യു എ ഇയിലെയും, മേഖലയിലെയും, ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമാദാനവും, സന്തോഷവും പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

“2022 യു എ ഇയ്ക്ക് മികച്ച ഒരു വർഷമായിരുന്നു; പ്രതിബന്ധങ്ങളെ മറികടന്ന് കൊണ്ട് ഭാവിയിലേക്കുള്ള നിരവധി സംരംഭങ്ങൾക്ക് തുടക്കമിട്ട വർഷം. ഏറ്റവും മികച്ച നേട്ടങ്ങൾ മാത്രം എത്തിപ്പിടിക്കുന്നതിനുള്ള സ്ഥിരോത്സാഹത്തോടെയുള്ള ആഗ്രഹത്തോടെ ഞങ്ങൾ 2023-നെ വരവേൽക്കുന്നു. യു എ ഇയിലെയും, ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഞങ്ങൾ സന്തോഷവും, സുരക്ഷയും, ഐശ്വര്യവുമാർന്ന ഒരു പുതുവർഷം ആശംസിക്കുന്നു.”, H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Cover Image: Pixabay