റാസ് അൽ ഖൈമ: പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു

featured UAE

2023-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. റാസ് അൽ ഖൈമ മീഡിയ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

12 മിനിറ്റ് നീണ്ട ഈ കരിമരുന്ന് പ്രകടനം ‘ഏറ്റവും കൂടുതൽ മൾട്ടി-റോട്ടർ ഡ്രോണുകൾക്കൊപ്പം നടക്കുന്ന വെടിക്കെട്ട്’, ‘ഡ്രോണുകളാൽ ആകാശത്ത് തീർത്ത ഏറ്റവും വലിയ വാചകം’ എന്നീ റെക്കോർഡുകളാണ് നേടിയത്. 673 ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്.

നൂതനസാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഡ്രോണുകൾ തീർത്ത ഈ വിസ്മയക്കാഴ്ച്ച ആസ്വദിക്കുന്നതിനായി നിരവധി സന്ദർശകർ റാസ് അൽ ഖൈമയിലേക്ക് എത്തിയിരുന്നു. 4.7 കിലോമീറ്റർ നീളത്തിലും, 1100 മീറ്റർ ഉയരത്തിലുമാണ് ഈ ആകാശക്കാഴ്ച്ച ഒരുങ്ങിയത്.