യു എ ഇ വ്യോമാതിർത്തിയിൽ നുഴഞ്ഞുകയറിയ മൂന്ന് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം

GCC News

രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറിയ മൂന്ന് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 2-ന് രാത്രിയാണ് യു എ ഇ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്ത് വിട്ടത്.

2022 ഫെബ്രുവരി 2-ന് പുലർച്ചെയാണ് ശത്രുപക്ഷത്ത് നിന്നുള്ള ഈ ഡ്രോണുകൾ യു എ ഇ വ്യോമാതിർത്തി ലംഘിച്ചതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജനവാസ മേഖലകളിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിൽ വെച്ച് ഇവയെ നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

“ഏത് ഭീഷണികളെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന്” മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ “എല്ലാ ആക്രമണങ്ങളിൽ നിന്നും യു എ ഇയെ സംരക്ഷിക്കാൻ ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കുമെന്നും”, മന്ത്രാലയം കൂട്ടിച്ചേർത്തു.

WAM