യു എ ഇ: നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ ഇത്തവണ വിവിധ ഇടങ്ങളിൽ ഒരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു

GCC News

ഇത്തവണത്തെ റമദാനിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ ഏർപ്പെടുത്തുമെന്ന് യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: WAM.

ഈ വർഷത്തെ റമദാനിൽ അബുദാബി, അൽ ഐൻ, അൽ ദഫ്‌റ, റാസ് അൽ ഖൈമ, ഉം അൽ കുവൈൻ തുടങ്ങി വിവിധ ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് ഇത്തരം പീരങ്കികൾ മുഴങ്ങുന്നതാണ്. ഇത്തരം പീരങ്കികൾ ഒരുക്കിയിട്ടുള്ള ഇടങ്ങൾ സംബന്ധിച്ച് യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്:

അബുദാബിയിൽ:

  • ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്.
  • ഖസ്ർ അൽ ഹൊസൻ.
  • അൽ മുഷിരിഫിലെ ഉം അൽ എമറാത് പാർക്ക്.
  • അൽ ഷഹാമ സിറ്റി.

അൽ ഐനിൽ:

  • അൽ ഐൻ വെഡിങ്ങ് ഹാളിന് അരികിലെ സഖേർ ഏരിയയിൽ.
  • അൽ ജാഹിലി ഫോർട്ട്.

അൽ ദഫ്‌റ നഗരത്തിൽ:

  • ADNOC പാർക്ക്.

ഇതിന് പുറമെ റാസ് അൽ ഖൈമയിലെ അൽ ഖവാസിം കോർണിഷിൽ ഫ്ലാഗ്പോളിന് അരികിലും, ഉം അൽ കുവൈനിൽ ഷെയ്ഖ് സായിദ് പള്ളിയിലും ഇത്തരം പീരങ്കികൾ ഒരുക്കുന്നതാണ്.

Source: WAM.

നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ യു എ ഇയിലെ പരമ്പരാഗത രീതികളിലൊന്നാണ്.

WAM