ഇസ്റാഅ് മിഅ്റാജ്: ഒമാനിൽ ഫെബ്രുവരി 8-ന് പൊതു അവധി

featured GCC News

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 8, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. 2024 ഫെബ്രുവരി 1-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം 2024 ഫെബ്രുവരി 8-ന് ഒമാനിലെ സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.