യു എ ഇ: 2024-2025 അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ ഗ്രേഡുകൾ പ്രസിദ്ധീകരിക്കുന്ന തീയതികൾ പ്രഖ്യാപിച്ചു

UAE

2024-2025 അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ ഗ്രേഡുകൾ പ്രസിദ്ധീകരിക്കുന്ന തീയതികൾ സംബന്ധിച്ച് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

താഴെ പറയുന്ന തീയതികളായാണ് 2024-2025 അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ ഗ്രേഡുകൾ പുറത്ത് വിടുന്നത്:

  • 1 മുതൽ 4 വരെ ഗ്രേഡുകളുടെ ഫലം – 2025 ജനുവരി 8, ബുധനാഴ്ച.
  • 5 മുതൽ 8 വരെ ഗ്രേഡുകളുടെ ഫലം – 2025 ജനുവരി 9, വ്യാഴാഴ്ച.
  • 9 മുതൽ 12 വരെ ഗ്രേഡുകളുടെ ഫലം – 2025 ജനുവരി 10, വെള്ളിയാഴ്ച .

വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഈ തീയതികളിൽ രാവിലെ 10
മണിമുതൽ ഫലങ്ങൾ ഇലക്ട്രോണിക് സ്റ്റുഡന്റ് പോർട്ടലിലൂടെ അറിയാവുന്നതാണ്. പോർട്ടലിൽ നിന്ന് ഗ്രേഡ് കാർഡുകൾ പ്രിന്റ് ചെയ്യുന്നതിനും (രാത്രി 8 മണിമുതൽ അർദ്ധരാത്രി വരെ) സാധിക്കുന്നതാണ്.