രാജ്യത്ത് 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്ക്, ഓൺലൈൻ പഠനം എന്നിവ നടപ്പിലാക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) നിർദ്ദേശം നൽകി. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.
മെയ് 1-നാണ് NCEMA ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശ പ്രകാരം യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ NCEMA ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ അവശ്യ ജോലികൾ ഒഴികെയുള്ള എല്ലാ തൊഴിൽപദവികളിലുള്ള ജീവനക്കാരോടും റിമോട്ട് വർക്ക് സംവിധാനം ഉപയോഗപ്പെടുത്താൻ NCEMA നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം മെയ് 2, 3 തീയതികളിൽ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠന രീതി നടപ്പിലാക്കാനും NCEMA നിർദ്ദേശിച്ചിട്ടുണ്ട്.