യു എ ഇ – ഒമാൻ റെയിൽ ശൃംഖല: നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഓഹരി ഉടമകൾ കരാർ ഒപ്പ് വെച്ചു

featured GCC News

യു എ ഇ – ഒമാൻ റെയിൽ ശൃംഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നിവർ ഓഹരി ഉടമകളുടെ കരാറിൽ ഒപ്പ് വെച്ചു. 2024 മെയ് 10-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

യു എ ഇ – ഒമാൻ റെയിൽ ശൃംഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനൊപ്പം, ഈ സംയുക്ത സംരംഭത്തിന്റെ കോർപറേറ്റ് ഐഡന്റിറ്റി എന്ന രീതിയിൽ ഹഫീത് റെയിൽ എന്ന ബ്രാൻഡ് ആരംഭിക്കാനും കരാറിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. യു എ ഇയ്ക്കും, ഒമാനും ഇടയിൽ സ്ഥിതിചെയ്യുന്ന ജബൽ ഹഫീത് പർവതനിരകളെയാണ് ഈ പേര് സൂചിപ്പിക്കുന്നത്.

ഓഹരി ഉടമകളുടെ കരാറിൽ ഒപ്പ് വെച്ച ഈ നടപടി ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ കരാർ പ്രകാരം സംയുക്ത റെയിൽ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.