യു എ ഇ: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ച 25 പേരെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടു

GCC News

യു എ ഇക്കെതിരായ സൈനിക ആക്രമണങ്ങളെ മഹത്വവൽക്കരിക്കുന്നതും, പ്രതിരോധ നടപടികൾക്ക് ദോഷം വരുത്തുന്നതുമായ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ച 25 പേരെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറൽ ഉത്തരവിട്ടു. 2026 മാർച്ച് 14-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

യു എ ഇയുടെ ദേശീയ പ്രതിരോധ നടപടികളെ ദോഷകരമായി ബാധിക്കുന്നതും, രാജ്യത്തിനെതിരായ സൈനിക ആക്രമണ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്നതുമായ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ച ഈ പ്രതികളെ ത്വരിത വിചാരണയ്ക്കായി ശുപാർശ ചെയ്തിട്ടുണ്ട്.

രാജ്യത്തെ പൊതു സ്ഥിരതയെ തകർക്കുന്നതിനായി നിർമ്മിച്ച വ്യാജ വിവരങ്ങളുടെയും, കൃത്രിമ ഉള്ളടക്കങ്ങളുടെയും വ്യാപനം തടയുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങളെ കർശനമായി നിരീക്ഷിച്ചതിനെ തുടർന്നാണ് ഈ നീക്കം.