കുവൈറ്റിൽ വെച്ച് നടന്ന പതിനൊന്നാമത് ഗൾഫ് സഹകരണ കൗൺസിലിലെ (GCC) ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗ് പങ്കെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് ആതിഥേയത്വം വഹിച്ച GCC ആരോഗ്യ മന്ത്രിമാരുടെ പതിനൊന്നാമത് യോഗത്തിൽ പങ്കെടുക്കുന്ന യു എ ഇ പ്രതിനിധി സംഘത്തെ അഹമ്മദ് ബിൻ അലി അൽ സയേഗാണ് നയിച്ചത്.

സംയുക്ത പ്രവർത്തന ധാരകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും സംയോജിത പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെയും ഗൾഫ് ആരോഗ്യ സഹകരണം ശക്തിപ്പെടുത്തുക, അംഗരാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കുക, അവയ്ക്കിടയിൽ പങ്കാളിത്തവും ഏകോപനവും വർദ്ധിപ്പിക്കുക എന്നിവയാണ് യു എ ഇയുടെ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
സംയുക്ത ഗൾഫ് ആരോഗ്യ അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും GCC സമൂഹങ്ങൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമുള്ള നമ്മുടെ വിവേകപൂർണ്ണമായ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതാണ് ഈ മീറ്റിംഗുകളിലെ യു എ ഇയുടെ പങ്കാളിത്തമെന്ന് അഹമ്മദ് അൽ സയേഗ് ഊന്നിപ്പറഞ്ഞു. കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനങ്ങൾ സുരക്ഷിതമാക്കുന്നതിന് ഗൾഫ് സംയോജിത പദ്ധതികളെ പിന്തുണയ്ക്കുന്നത് തുടരാനുള്ള ഉറച്ച പ്രതിബദ്ധതയും ഇത് പ്രകടമാക്കുന്നു.
“രോഗ പ്രതിരോധ പരിപാടികൾ, ആരോഗ്യ ഡാറ്റ കൈമാറ്റം, വൈദഗ്ദ്ധ്യം എന്നിവയിലൂടെ ജിസിസി രാജ്യങ്ങളുടെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് യു എ ഇ വളരെയധികം പ്രാധാന്യം നൽകുന്നു. ആരോഗ്യ നവീകരണത്തിലും നൂതന മെഡിക്കൽ സാങ്കേതികവിദ്യയിലും ദ്രുതഗതിയിലുള്ള പുരോഗതിക്കൊപ്പം ഗൾഫ് മെഡിക്കൽ കഴിവുകൾ വികസിപ്പിക്കുന്നതിന് യു എ ഇ പ്രതിജ്ഞാബദ്ധമാണ്,” അഹമ്മദ് അൽ സയേഗ് പറഞ്ഞു.
WAM

