യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം വീണ്ടും നീട്ടിവെച്ചതായി സർക്കാർ അറിയിച്ചു. ഇന്ന് (ജൂലൈ 15) ഉച്ചയോട് കൂടിയാണ് യു എ ഇ സ്‌പേസ് ഏജൻസി ഈ വിവരം പങ്ക് വെച്ചത്.
ജൂലൈ 15-ൽ നിന്ന് ജൂലൈ 17, 2020 12:43am യു എ ഇ സമയത്തിലേക്ക് വിക്ഷേപണം മാറ്റിയതായി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ജൂലൈ 17-നു തീരുമാനിച്ചിരുന്ന വിക്ഷേപണമാണ്, ഇപ്പോൾ നീണ്ട ചർച്ചകൾക്കൊടുവിൽ വീണ്ടും നീട്ടിവെക്കാൻ തീരുമാനിച്ചിട്ടുള്ളത്. പുതിയ സമയക്രമം അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുന്നതാണ്.
വിക്ഷേപണം നിശ്ചയിച്ചിരുന്ന ജപ്പാനിലെ തനെഗഷിമ ദ്വീപ് ഉൾപ്പെടുന്ന മേഖലയിലെ മോശം കാലാവസ്ഥയെത്തുടർന്നാണ് ഈ തീരുമാനം. ജൂലൈ 15-നു നിശ്ചയിച്ചിരുന്ന ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ഇത് രണ്ടാം തവണയാണ് നീട്ടിവെക്കുന്നത്.