യു എ ഇ: ടെലിഫോൺ കോളുകളുടെ ഉള്ളടക്കം തടയുന്നതിനുള്ള ശിക്ഷ വിശദമാക്കി പബ്ലിക് പ്രോസിക്യൂഷൻ

UAE

യോഗ്യതയുള്ള ജുഡീഷ്യൽ അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യത്ത് ടെലിഫോൺ കോളുകളുടെ ഉള്ളടക്കങ്ങൾ തടയുന്നതും, ചോർത്തുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി. സെപ്റ്റംബർ 1-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ മേഖലയുടെ നിയന്ത്രണം സംബന്ധിച്ച 2003-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 3-ലെ ആർട്ടിക്കിൾ നമ്പർ (72)/ 2 അനുസരിച്ച്, യോഗ്യതയുള്ള ജുഡീഷ്യൽ അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ടെലിഫോൺ കോളിലെ ഉള്ളടക്കങ്ങൾ തടസ്സപ്പെടുത്തുന്ന ഏതൊരു വ്യക്തിയെയും തടങ്കലിനും കൂടാതെ/അല്ലെങ്കിൽ പിഴയ്ക്കും വിധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

പൊതുജനങ്ങളിൽ നിയമപരമായ സംസ്കാരവും, അവബോധവും ഉയർത്താനുള്ള പബ്ലിക് പ്രോസിക്യൂഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നത്.

WAM