ദുബായ് പോലീസിന്റെ വാഹനനിരയിൽ ബെന്റ്‌ലി കോണ്ടിനെന്റൽ GT-V8 ഉൾപ്പെടുത്തി

featured UAE

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് ബെന്റ്‌ലി കോണ്ടിനെന്റൽ GT-V8 ഉൾപ്പെടുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിൽ വെച്ച് നടന്ന ഒരു ചടങ്ങിലാണ് പോലീസ് അധികൃതർ ഈ വിവരം പ്രഖ്യാപിച്ചത്. ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ ജമാൽ അൽ ജലാഫ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, ബെന്റ്‌ലി നാഷണൽ ബ്രാൻഡ് മാനേജർ ഡാനി കകൗൻ, ബെന്റ്‌ലി ഫിനാൻഷ്യൽ ഓഫീസർ മിഖായേൽ ഖൈറി മുതലായവർ ഈ ചടങ്ങിൽ പങ്കെടുത്തു.

Source: Dubai Police.

ഈ ചടങ്ങിൽ വെച്ച് മേജർ ജനറൽ ജമാൽ അൽ ജലാഫ് ബെന്റ്‌ലി കോണ്ടിനെന്റൽ GT-V8 വാഹനത്തിന്റെ സാങ്കേതിക സവിശേഷതകൾ വിശദീകരിച്ചു.

Source: Dubai Police.

542 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എട്ട് സിലിണ്ടർ മോട്ടോർ അടങ്ങിയ ബെന്റ്‌ലി കോണ്ടിനെന്റൽ GT-V8 വാഹനത്തിന് 3.9 സെക്കന്റിൽ താഴെ സമയത്തിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്നതാണ്.

Cover Image: Dubai Police.