ഷാർജ: അൽ മുസല്ല സ്ട്രീറ്റിൽ ജൂലൈ 17 മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

GCC News

ഖോർഫക്കാനിലെ അൽ മുസല്ല സ്ട്രീറ്റിൽ 2023 ജൂലൈ 17 മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു. 2023 ജൂലൈ 16-നാണ് SRTA ഇക്കാര്യം അറിയിച്ചത്.

ഈ റോഡിൻറെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ റോഡിൽ താഴെ പറയുന്ന രീതിയിലാണ് രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്:

  • ഒന്നാം ഘട്ടം: 2023 ജൂലൈ 17, തിങ്കളാഴ്ച മുതൽ ജൂലൈ 31 വരെ.
  • രണ്ടാം ഘട്ടം: 2023 ഓഗസ്റ്റ് 1, ചൊവ്വാഴ്ച മുതൽ ഓഗസ്റ്റ് 14 വരെ.

ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് SRTA ആഹ്വാനം ചെയ്തിട്ടുണ്ട്.

Cover Image: WAM.