യു എ ഇ: മറ്റുള്ളവരെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

UAE

മറ്റുള്ളവരെ നിർബന്ധപൂർവ്വം മയക്കുമരുന്നുകളും, ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മാർച്ച് 18-ന് പുറത്തിറക്കിയ ഒരു സന്ദേശത്തിലാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

മയക്കുമരുന്നുകളുടെയും, ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം തടയുന്നതിനുള്ള യു എ ഇ നിയമങ്ങളിലെ, ‘ലോ നമ്പർ: 14, ആർട്ടിക്കിൾ 45’ പ്രകാരം, ഇത്തരം പദാർത്ഥങ്ങൾ മറ്റുള്ളവരെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും, നിർബന്ധിക്കുന്നതും ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.