ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇയിലെത്തിയ കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി അബുദാബിയിലെ ഖസ്ർ അൽ വതനിൽ പ്രത്യേക സ്വീകരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. എമിറാത്തി നാടോടി കലാസംഘങ്ങൾക്ക് പുറമെ ഒരു കൂട്ടം കുതിരപ്പടയാളികളുടെയും ഒട്ടക സവാരിക്കാരുടെയും അകമ്പടിയോടെയായിരുന്നു കുവൈറ്റ് അമീറിന്റെ വാഹനവ്യൂഹത്തിന് ഔദ്യോഗിക സ്വീകരണം നൽകിയത്.
![](http://pravasidaily.com/wp-content/uploads/2024/03/uae-kuwait-bilateral-march-6-2024.jpg)
അദ്ദേഹത്തിന്റെ സന്ദർശനത്തിൻ്റെ ബഹുമാനാർത്ഥം അബുദാബിയിലെ തെരുവുകളും, പ്രധാന കെട്ടിടങ്ങളും കുവൈറ്റ് പതാകകളും, സ്വാഗത ബാനറുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സ്വീകരണ ചടങ്ങുകളുടെ ഭാഗമായി യുഎഇയുടെ അൽ ഫുർസാൻ എയ്റോബാറ്റിക്സ് ടീം ഖസർ അൽ വതന്‍ മുകളിലൂടെ പറന്നു.
WAM