റമദാൻ: തൊള്ളായിരത്തിലധികം നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം

featured GCC News

റമദാനുമായി ബന്ധപ്പെട്ട് 904 വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു. റമദാനിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വാണിജ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ നടപടി.

2024 മാർച്ച് 5-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം അനുസരിച്ച്, റമദാൻ മാസത്തിൽ 904 നിത്യോപയോഗ സാധനങ്ങൾക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വിലക്കിഴിവ് 2024 മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് റമദാൻ അവസാനം വരെ തുടരുമെന്ന് MoCI വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ വില്പനശാലകളുമായി സഹകരിച്ചാണ് മന്ത്രാലയം ഈ വിലക്കിഴിവ് നടപ്പിലാക്കുന്നത്. കുടുംബങ്ങളിൽ റമദാൻ മാസത്തിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ, മറ്റു വാണിജ്യ സാധനങ്ങൾ എന്നിവയ്ക്ക് ഈ വിലക്കിഴിവ് ബാധകമാണ്.

പാൽ, ധാന്യമാവ്‌, ഭക്ഷ്യധാന്യങ്ങൾ, ക്ഷീരോല്‍പന്നങ്ങള്‍, തേൻ, പാൽപ്പൊടി, ചീസ്, കാപ്പി, ചായ, പഞ്ചസാര, വിവിധ പഴച്ചാറുകൾ, ഈന്തപ്പഴം, കുപ്പി വെള്ളം, അരി, നൂഡിൽസ്, എണ്ണ, മുട്ട, പേപ്പർ നാപ്കിനുകൾ തുടങ്ങിയ സാധനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

https://www.moci.gov.qa/wp-content/uploads/2024/03/MOCI_Ramadan-List_27w-x-37h_20240302-without-CropMarks_compressed.pdf എന്ന വിലാസത്തിൽ നിന്ന് വിലക്കിഴിവ് ലഭിക്കുന്ന സാധനങ്ങളുടെ പൂർണ്ണ പട്ടിക ലഭ്യമാണ്.