നവംബർ 22 മുതൽ റാസൽഖൈമ – കോഴിക്കോട് റൂട്ടിൽ എയർ അറേബ്യ വിമാനസർവീസുകൾ ആരംഭിക്കുന്നു

featured GCC News

2023 നവംബർ 22 മുതൽ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. 2023 ഒക്ടോബർ 31-നാണ് എയർ അറേബ്യ ഇക്കാര്യം അറിയിച്ചത്.

നവംബർ 22 മുതൽ റാസ് അൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ട്, കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് ആഴ്ച തോറും മൂന്ന് സർവീസുകൾ വീതം നടത്തുന്ന രീതിയിലാണ് ഈ റൂട്ടിലെ സേവനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

യു എ ഇയ്ക്കും, ഇന്ത്യയ്ക്കും ഇടയിലുള്ള വാണിജ്യ, വിനോദസഞ്ചാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും, യാത്രികർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് എയർ അറേബ്യ ഗ്രൂപ്പ് സി ഇ ഒ ആദിൽ അൽ അലി അറിയിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

WAM