യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി. 2025 സെപ്റ്റംബർ 10-ന് ബഹ്റൈനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
UAE President welcomed by King of Bahrain on fraternal visit#WamNews https://t.co/6qkE0FE0Bg pic.twitter.com/uwX6SuFXWn
— WAM English (@WAMNEWS_ENG) September 10, 2025
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി സെപ്റ്റംബർ 10-ന് യു എ ഇ പ്രസിഡണ്ട് ബഹ്റൈനിലെ സാഖിർ എയർ ബേസിൽ എത്തിയിരുന്നു.

യു എ ഇ പ്രസിഡന്റിനെയും, പ്രതിനിധിസംഘത്തെയും ബഹ്റൈൻ രാജാവ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രെസിഡെൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് തയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രെസിഡെൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരുൾപ്പെടുന്ന ഒരു പ്രതിനിധിസംഘം യു എ ഇ പ്രസിഡന്റിനൊപ്പം ബഹ്റൈനിലെത്തിയിട്ടുണ്ട്.
WAM

