കുവൈറ്റ്: ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാർക്ക് ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ചതായി സൂചന

GCC News

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മെഡിക്കൽ തസ്തികകളിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ചതായി സൂചന. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇവർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കുവൈറ്റിലേക്ക് കൊണ്ട് വരുന്നതിന് ഉപാധികളോടെ ഫാമിലി വിസകൾ അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മറ്റു മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും ഫാമിലി വിസ അനുവദിക്കുന്നത് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് സാധ്യത തെളിയുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ ഇത് സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.

പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് 2022 ഓഗസ്റ്റിൽ താത്കാലികമായി നിർത്തലാക്കിയതായിരുന്നു.