അബുദാബി: യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. 2023 ഫെബ്രുവരി 7-ന് അബുദാബിയിലെ ഖസ്ർ അൽ ബഹ്ർ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

യു എ ഇയെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. യു എ ഇയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനും, ശോഭനമായ ഒരു ഭാവി കൈവരിക്കുന്നതിനും ആവശ്യമായ നടപടികൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയിൽ വിശകലനം ചെയ്തു.

Source: Dubai Media Office.

അൽ ഐൻ മേഖലയിലെ രാജപ്രതിനിധി H.H. ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹസാ ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ ആഭ്യന്തര മന്ത്രി H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

WAM