യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റാസ് അൽ ഖൈമ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖ്‌ർ അൽ ഖസ്സിമിയുമായി കൂടിക്കാഴ്ച നടത്തി.
UAE President receives Ruler of Ras Al Khaimah#WamNews https://t.co/OxqjNU1pDE
— WAM English (@WAMNEWS_ENG) January 26, 2025
2025 ജനുവരി 26-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അബുദാബിയിലെ ഖസ്ർ അൽ ഷാതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടതും, യു എ ഇ പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. റാസ് അൽ ഖൈമ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖ്‌ർ അൽ ഖസ്സിമിയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
WAM