യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചതായി അധികൃതർ അറിയിച്ചു. 2022 ഫെബ്രുവരി 14-നാണ് യു എ ഇ പ്രോ ലീഗ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
യു എ ഇ ഫുട്ബോൾ അസോസിയേഷൻ, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി എന്നിവരുമായി സംയുക്തമായാണ് യു എ ഇ പ്രോ ലീഗ് ഈ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഈ തീരുമാനപ്രകാരം, പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അറിയിച്ചിരിക്കുന്നത്:
- രാജ്യത്തെ എല്ലാ പ്രോ ലീഗ് മത്സര വേദികളിലേക്കും നൂറ് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
- ഇത്തരം വേദികളിലേക്കുള്ള പ്രവേശനം ഗ്രീൻ പാസ് സംവിധാനം അല്ലെങ്കിൽ പ്രവേശനത്തിന് മുൻപ് 96 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് ഫലം എന്നിവയുടെ അടിസ്ഥാനത്തിൽ നിയന്ത്രിക്കുന്നതാണ്.
- ഈ മാനദണ്ഡം അനുസരിച്ച് 12 വയസിന് മുകളിൽ പ്രായമുള്ള ആരാധകർക്ക് മത്സരവേദികളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
- 12 വയസിന് താഴെ പ്രായമുള്ളവർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് യു എ ഇ അംഗീകരിച്ചിട്ടുള്ള വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയിരിക്കണം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിൽ പ്രവേശനത്തിന് മുൻപ് 96 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് ഫലം ഉപയോഗിച്ചും ഇവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
WAM [Cover Image: WAM File Photo.]