യു എ ഇ: ചൂട് കൂടുന്നു; അൽ ദഫ്‌റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി കടന്നതായി NCM

GCC News

അബുദാബിയിലെ അൽ ദഫ്‌റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. 2023 ജൂലൈ 16-ന് ഉച്ചയ്ക്ക് 2:30-നാണ് അൽ ദഫ്‌റ മേഖലയിലെ ബദ ദഫാസിൽ അന്തരീക്ഷ താപനില 50.1°C രേഖപ്പെടുത്തിയത്.

2023-ൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയാണിത്. ഈ വർഷം ഇതാദ്യമായാണ് യു എ ഇയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തുന്നത്.

Cover Image: Pixabay.