സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ ദേശീയ മൂല്യങ്ങൾ, നയങ്ങൾ എന്നിവ പാലിക്കാൻ യു എ ഇ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. നാഷണൽ മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
National Media Office stresses importance of adhering to national values, policies on #socialmedia#WamInfographic https://t.co/cZoVzInSZl pic.twitter.com/nMTuhmwnmN
— WAM English (@WAMNEWS_ENG) March 16, 2025
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിൽ സംവദിക്കുന്ന അവസരത്തിൽ യു എ ഇ മുന്നോട്ട് വെക്കുന്ന ദേശീയ മൂല്യങ്ങളായ ബഹുമാനം, സഹിഷ്ണുത, സഹവർത്തിത്വം തുടങ്ങിയവ പാലിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ രാജ്യം മുന്നോട്ട് വെക്കുന്ന ധാർമ്മിക, നിയമ ആദർശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് നാഷണൽ മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയ ചിഹ്നങ്ങൾ, പൊതു വ്യക്തികൾ, സൗഹൃദ-രാജ്യങ്ങൾ, അവയിലെ പൊതുസമൂഹം തുടങ്ങിയവയെ അധിക്ഷേപിക്കുന്നതും, പരിഹസിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പങ്ക് വെക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം നാഷണൽ മീഡിയ ഓഫീസ് പ്രത്യേകം എടുത്ത് കാട്ടി.
ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കൊണ്ട് നാഷണൽ മീഡിയ ഓഫീസ് നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, അപകീർത്തികരമായ ഉള്ളടക്കങ്ങൾ മുതലായവ നേരിട്ടും, അല്ലാതെയും പങ്ക് വെക്കുന്ന വ്യക്തികൾ രാജ്യത്തെ നിയമങ്ങൾ ലംഘിക്കുകയാണെന്നും, ഇവർക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും നാഷണൽ മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
WAM [Cover Image: Pixabay]