2023-ൽ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ ലോ​ക​ത്ത്​ യു.​എ.​ഇ​ രണ്ടാമതെത്തി

featured GCC News

2023-ൽ വി​ദേ​ശ നി​ക്ഷേ​പ​ രംഗത്ത് യു എ ഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി. യു എൻ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് (UNCTAD) പ്രസിദ്ധീകരിച്ച വേൾഡ് ഇൻവെസ്റ്റ്‌മെൻ്റ് റിപ്പോർട്ട് 2024 അനുസരിച്ചാണിത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023-ൽ 1323 ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് (FDI) പദ്ധതികളോടെയാണ് യുഎഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.

2022-നെ അപേക്ഷിച്ച് വി​ദേ​ശ നി​ക്ഷേ​പ​ രംഗത്ത് യു എ ഇ 33 ശതമാനം വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സാണ് ഒന്നാം സ്ഥാനത്ത്.

2023-ൽ 30.688 ബില്യൺ യുഎസ് ഡോളറാണ് യു എ ഇ കൈവരിച്ചിട്ടുള്ള വിദേശ നിക്ഷേപം. 2022-ൽ ഇത് 22.737 ബില്യൺ ഡോളറായിരുന്നു (35 ശതമാനം വളർച്ച).