കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യ സുരക്ഷാ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും ചേർന്ന് തീരുമാനിച്ച ഈ പ്രവർത്തനങ്ങളുടെ ഭാഗമായി യു എ ഇയിലെ പൊതു, സ്വകാര്യ കേന്ദ്രങ്ങൾ, നിരത്തുകൾ, മെട്രോ അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം ശുചിയാക്കുകയും, അണുവിമുക്തമാക്കുകായും ചെയ്യുന്നതായിരിക്കും.
അണുനശീകരണ നടപടികൾ പ്രാവർത്തികമാക്കുന്ന ഈ സമയത്ത് പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നതല്ല. ആളുകൾ അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനും, മറ്റു അടിയന്തിര ആവശ്യങ്ങൾക്കുമൊഴികെ ഈ സമയം വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, കോഓപ്പറേറ്റീവ് സ്റ്റോർ, ഗ്രോസറികൾ, ഫാർമസി എന്നിവ പ്രവർത്തിക്കും.
ഈ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ജനങ്ങളോട് കർശനമായി പാലിക്കാൻ മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
2 thoughts on “യു എ ഇ: മാർച്ച് 26 മുതൽ 3 ദിവസത്തേക്ക് രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും”
Comments are closed.