യു എ ഇ: ‘നാ​ളേ​ക്ക്​ വേ​ണ്ടി ഇ​ന്ന്’ പദ്ധതിയുടെ ഭാഗമായി പതിനായിരം കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു

featured GCC News

‘നാ​ളേ​ക്ക്​ വേ​ണ്ടി ഇ​ന്ന്: നാഷണൽ ഡേ മാൻഗ്രോവ് പ്രോജക്ട്’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി ദേശീയദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇയിലുടനീളം പതിനായിരം കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു. 2023 മെയ് 8-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എൻ കാലാവസ്ഥാ ഉച്ചകോടിയിൽ യു എ ഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് പ്രഖ്യാപിച്ച, 2030-ഓടെ രാജ്യവ്യാപകമായി 100 ദശലക്ഷം കണ്ടൽച്ചെടികൾ വെച്ച് പിടിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ‘നാ​ളേ​ക്ക്​ വേ​ണ്ടി ഇ​ന്ന്’ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സുസ്ഥിര വർഷം, ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി എന്നിവയുടെ പശ്ചാത്തലത്തിൽ ഈ പദ്ധതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

Source: WAM.

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, കണ്ടൽ മരങ്ങൾ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ യു എ ഇയുടെ തീരദേശമേഖലയിലെ കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അന്തരീക്ഷത്തിലേക്ക് കാർബൺ പുറം തള്ളുന്നത് നിയന്ത്രിക്കുന്നതിൽ കണ്ടൽ കാടുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഈ പദ്ധതിയുടെ ഭാഗമാവാൻ താൽപ്പര്യമുള്ള സന്നദ്ധപ്രവർത്തകർക്ക് https://www.companiesforgood.ae/uaetreeplanting/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ പദ്ധതിയുടെ ആദ്യ ഘട്ടം അബുദാബിയിലെ യാസ് ബീച്ചിൽ 2023 മെയ് 11-ന് രാവിലെ 10 മണിക്ക് നടക്കുന്നതാണ്.

ഇതിന്റെ രണ്ടാം ഘട്ടം മെയ് 27-ന് (രാവിലെ 9 മണിക്ക്) അജ്മാനിലും, മൂന്നാം ഘട്ടം അബുദാബിയിൽ ജൂൺ 3-നും (രാവിലെ 7 മണിക്ക്) നടക്കുന്നതാണ്.

കണ്ടൽക്കാടുകൾ യുഎഇയുടെ തീരദേശ ആവാസവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ്. അവ നിരവധി ജീവജാലങ്ങൾക്ക് സമൃദ്ധമായ ഭക്ഷണ സ്രോതസ്സാണ്, കൂടാതെ വന്യജീവികൾക്ക് സുപ്രധാന ആവാസ വ്യവസ്ഥയും നൽകുന്നു.

WAM