2023 ഓഗസ്റ്റ് 12, ശനിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിപ്പ് നൽകി. 2023 ഓഗസ്റ്റ് 9-നാണ് NCM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2023 ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 12 വരെ യു എ ഇയുടെ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദ്ദം മൂലം ഈ കാലയളവിൽ അറേബ്യൻ, ഒമാൻ കടലുകളിൽ നിന്നുള്ള ഈർപ്പമുള്ള തെക്കോട്ട് നീങ്ങുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ ദിവസങ്ങളിൽ പകൽ ഉയർന്ന താപനില അനുഭവപ്പെട്ടേക്കാമെന്ന് NCM ഈ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. ബുധൻ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാജ്യത്ത് ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് NCM വ്യക്തമാക്കിയിട്ടുണ്ട്.
യു എ ഇയുടെ തെക്ക്,കിഴക്കൻ പ്രദേശങ്ങളേയും, അൽ ദഫ്‌റ മേഖലയെയും ഇത് കാര്യമായി ബാധിക്കാൻ സാധ്യതയുള്ളതായും NCM കൂട്ടിച്ചേർത്തു.
WAM