രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മെയ് 1, 2 തീയതികളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഏപ്രിൽ 28-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം 2024 മെയ് 1,ബുധനാഴ്ച, മെയ് 2, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് യു എ ഇയുടെ കിഴക്കൻ മേഖലകളിൽ കൂടുതൽ പ്രബലമാകുമെന്നും, ആലിപ്പഴം പൊഴിയുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ മഴ യു എ ഇയുടെ ഉൾപ്രദേശങ്ങളിലേക്കും, പടിഞ്ഞാറൻ മേഖലകളിലേക്കും വ്യാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.