യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

featured GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. 2023 മെയ് 23-ന് അബുദാബിയിലെ ഖസ്ർ അൽ ബഹ്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

ദുബായ് കിരീടാവകാശി H.H.ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടതും, യു എ ഇ പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. യു എ ഇയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനും, ആഗോളതലത്തിൽ വിവിധ മേഖലകളിൽ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിനും, ശോഭനമായ ഒരു ഭാവി കൈവരിക്കുന്നതിനും ആവശ്യമായ നടപടികൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയിൽ വിശകലനം ചെയ്തു.

Cover Image: Dubai Media Office.